Wednesday, May 17, 2006

ഹ്രദയഭേദകം
പളിറ്റ്സര്‍ ഫോട്ടോ അവാര്‍ഡ്‌ കെവിന്‍ കാര്‍ട്ടര്‍ക്ക്‌ നേടികൊടുത്ത 1994-ലെ സുഡാന്‍ വരള്‍ച്ചയുടെ ചിത്രം.പട്ടിണിയിലകപ്പെട്ട കുഞ്ഞ്‌ ഒരു കിലോമീറ്ററകലെയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണ ക്യാമ്പിലേക്ക്‌ ഇഴഞ്ഞു നീങ്ങുന്നു.


കുട്ടി മരിച്ചുകഴിഞ്ഞാല്‍ അതിനെ തിന്നുവാനായി കാത്തിരിക്കുന്ന കഴുകന്‍. ലോകത്തെ മുഴുവന്‍ നടുക്കിയ ചിത്രം.ഈ കുട്ടിക്ക്‌ പിന്നീടെന്തു സംഭവിച്ചെന്ന്‌ ആര്‍ക്കുമറിയില്ല. ഈ ചിത്രമെടുത്തയുടന്‍ അവിടെ നിന്നും കടന്നു കളഞ്ഞ കാര്‍ട്ടര്‍ക്കു പോലും.


മൂന്നു മാസങ്ങള്‍ക്ക്‌ ശേഷം മാനസിക പിരിമുറുക്കങ്ങളാല്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.

കെവിന്‍ കാര്‍ട്ടറുടെ ഡയറി കുറിപ്പുകള്‍..'ദൈവമേ ഞനൊരിക്കലും ഭക്ഷണമെന്തുതന്നെ ആയിരുന്നാലും, അതെത്ര അരുചിയുള്ളതായിരുന്നാലും, എണ്റ്റെ വയറ്റില്‍ കഴിക്കാനിടമില്ലായിരുന്നാലും ഞാനത്‌ വെറുതെ കളയില്ലെന്ന്‌ പ്രതിഞ്ജയെടുക്കുന്നു. ഈ കുഞ്ഞിനെ അവിടുന്ന്‌ പരിരക്ഷിക്കുമെന്നും, ഈ മരീചികയില്‍ നിന്നും വിടുവിക്കുമെന്നും കരുതട്ടെ. ഈ കുഞ്ഞിനു ലോകത്തോടും ചുറ്റുപാടുകളുടെ അനീതിയോടും, സ്വാര്‍ത്ത ചിന്തകളൊടും ശരിയായ രീതിയില്‍ പ്രതികരിക്കനുള്ള ശക്തിയും നീ അവിടുന്നു നല്‍കേണമേ.. 'ഭക്ഷണത്തിനു വലിയ വില കല്‍പ്പിക്കാത്ത ഭോജനശാലകലുടെ മുന്‍പില്‍ തിരക്കുക്കൂട്ടുന്ന വാണിജ്യ സംസ്ക്കാരത്തിണ്റ്റെ മുഖമുദ്രകളായ നമ്മള്‍ക്ക്‌ ഒരിക്കലെങ്കിലും ഇത്തരത്തില്ലുള്ള പട്ടിണി പാവങ്ങളെയോര്‍ക്കാന്‍ ഈ ചിത്രമുപകരിക്കട്ടെ. ഈ ചിത്രം നിങ്ങളെ അലോസരപ്പെടുത്തിയേക്കാം, വേദനപ്പിച്ചേക്കാം.ഈ ലോകത്തില്‍ ഭക്ഷണത്തിണ്റ്റെ വിലയറിയുവാന്‍ വേണ്ടി സ്രിഷ്ടിക്കപ്പെടുന്ന ജന്‍മങ്ങളുടെ മുന്‍പില്‍ നമുക്ക്‌ പ്രണമിക്കാം. ഭക്ഷണശാലകളില്‍ ധൂര്‍ത്തടിക്കുമ്പോളും,അനാവശ്യമായി ഭക്ഷണസാധനങ്ങള്‍ കുപ്പത്തൊട്ടിയിലേക്ക്‌ വലിച്ചെറിയുമ്പോളും ഈ ഒരു ചിത്രം നമ്മുടെ മനസ്സിണ്റ്റെയുള്ളിലൊരു കറുത്ത രേഖാചിത്രമായി നിലനില്‍ക്കട്ടെ.

7 comments:

CalabazaBlog said...

REALLY NICE BLOG


http://calabazablog.blogspot.com/

www.calabaza.it

താര said...

ഈശ്വരാ നീയിത് കാണുന്നില്ലേയെന്ന് മനസ്സില്‍ ചോദിച്ചൂ ഒരായിരം തവണ...

രുചി പിടിക്കാതെ ഭക്ഷണം കളയുന്നവരും, കഴിക്കാന്‍ ഇന്നത് തന്നെ വേണമെന്ന് വാശി പിടിക്കുന്നവരും,പാത്രം തുടച്ചു കഴിക്കുന്നത് മാ‍നക്കേടാണെന്ന് കരുതുന്നവരുമൊക്കെ ഈ ചിത്രം ഒന്ന് കാണട്ടെ....

നന്നായി പരസ്പരമേ..ആരുടെയെങ്കിലും കണ്ണ് തുറക്കാന്‍ ഇത് സഹായിക്കുമെങ്കില്‍.....

ഈശ്വരാ കാത്തുകൊള്‍ക!

Anonymous said...

ഈശ്വരാ... കാണാന്‍ വയ്യ ഈ ചിത്രം.
:(
ബിന്ദു

evuraan said...

ഇരുവശത്തും മൂര്‍ച്ചയുള്ള് വാളിറങ്ങിയ പോലെ...

ചിത്രമെടുത്തിട്ട്, കഴുകനെ ഓടിച്ചിട്ട് കാര്‍ട്ടര്‍ അങ്ങേരുടെ വഴിക്ക് പോയിയെന്ന് ചരിത്രം.

ദുരന്തം വരുത്തിയരും, അതനുഭവിക്കുന്നവരുടെ ചിത്രമെടുത്തിട്ട് സ്വന്തം വഴിക്ക് പോകുന്നവരും തമ്മില്‍ വലിയ വ്യത്യാസമുണ്ടോ?

ഒരു കീ.മീ. ദൂരമല്ലേയുണ്ടായിരുന്നൊള്ളൂ? ഒരു കുട്ടിയെ എടുത്തുകൊണ്ടവിടെ എത്തിക്കാമായിരുന്നില്ലേ അയാള്‍ക്ക്?

ക്യാമറകളുടെ പങ്ക് -- അത് നല്ലതോ ചീത്തയോ എന്ന് എനിക്കിനിയും ബോദ്ധ്യം വന്നിട്ടില്ല. നിഷ്ക്രിയത്വത്തിന് വെറും നീതീകരണമല്ലേ ഞാന്‍ ഫോട്ടോ പിടിക്കാന്‍ മാത്രം വന്നതാണെന്നുള്ള മുട്ടുന്യായം.

"The man adjusting his lens to take just the right frame of her suffering might just as well be a predator, another vulture on the scene."

കൂടുതല്‍ ഇംഗ്ലീഷ് വിക്കി ലേഖനത്തില്‍.

anilprimrose said...

"ഹൃദയഭേദകം" കണ്ടു; ഏവൂരാന്റെ കുറിപ്പും. കെല്‍ വിന്‍ കാര്‍ട്ടര്‍ക്ക്‌ ഓടിപ്പോവുകയല്ലാതെ മറ്റ്‌ വഴിയുണ്ടായിരുന്നില്ല ഏവൂരാന്‍; അല്ലെങ്കില്‍ യുദ്ധനിയമത്തിലെ അടുത്ത ഇര കാര്‍ട്ടറാകുമായിരുന്നു. മാത്രമല്ല പ്രസ്തുത പ്രവര്‍ത്തനം മൂലം ആ കുട്ടിയെ രക്ഷപ്പെടുത്തുന്നതിലുപരി ലോകമനസ്സാക്ഷിയെ യുദ്ധവിരുദ്ധതയുടെ മൂര്‍ദ്ധന്യതയിലെത്തിക്കാനും കാര്‍ട്ടര്‍ക്കായി. ഒടുവില്‍ നഗരത്തിലെ പ്രധാന പാലത്തിന്റെ കൈവരിയോട്‌ ചേര്‍ത്ത്‌ നിര്‍ത്തി തന്റെ കാറിന്റെ പുകക്കുഴല്‍ ഉള്ളിലേക്ക്‌ കടത്തി ഗ്ലാസ്‌ താഴ്ത്തി വെച്ച്‌, ഒരു നേര്‍ത്ത സംഗീതത്തോടൊപ്പം മരണത്തെ പുല്‍കുന്നതിനു മുമ്പ്‌ കാര്‍ട്ടര്‍ എഴുതി വെച്ച ആത്മഹത്യാകുറിപ്പ്‌ ലോകസമാധാനസ്നേഹികള്‍ക്ക്‌ മുമ്പില്‍ വെച്ച പുതിയ മഗ്നാകാര്‍ട്ടയായി പരിണമിച്ചു എന്നതാണു സത്യം; അതാവട്ടെ കഴുകനെ ആട്ടിയോടിച്ച്‌ സൈനികര്‍ക്ക്‌ ബലിയാടാവുന്നതിനേക്കാള്‍ ചാരിതാര്‍ത്ഥ്യമര്‍ഹിക്കുന്നതുമായിരുന്നു.

Anil Primrose said...

"ഹൃദയഭേദകം" കണ്ടു; ഏവൂരാന്റെ കുറിപ്പും. കെല്‍ വിന്‍ കാര്‍ട്ടര്‍ക്ക്‌ ഓടിപ്പോവുകയല്ലാതെ മറ്റ്‌ വഴിയുണ്ടായിരുന്നില്ല ഏവൂരാന്‍; അല്ലെങ്കില്‍ യുദ്ധനിയമത്തിലെ അടുത്ത ഇര കാര്‍ട്ടറാകുമായിരുന്നു. മാത്രമല്ല പ്രസ്തുത പ്രവര്‍ത്തനം മൂലം ആ കുട്ടിയെ രക്ഷപ്പെടുത്തുന്നതിലുപരി ലോകമനസ്സാക്ഷിയെ യുദ്ധവിരുദ്ധതയുടെ മൂര്‍ദ്ധന്യതയിലെത്തിക്കാനും കാര്‍ട്ടര്‍ക്കായി. ഒടുവില്‍ നഗരത്തിലെ പ്രധാന പാലത്തിന്റെ കൈവരിയോട്‌ ചേര്‍ത്ത്‌ നിര്‍ത്തി തന്റെ കാറിന്റെ പുകക്കുഴല്‍ ഉള്ളിലേക്ക്‌ കടത്തി ഗ്ലാസ്‌ താഴ്ത്തി വെച്ച്‌, ഒരു നേര്‍ത്ത സംഗീതത്തോടൊപ്പം മരണത്തെ പുല്‍കുന്നതിനു മുമ്പ്‌ കാര്‍ട്ടര്‍ എഴുതി വെച്ച ആത്മഹത്യാകുറിപ്പ്‌ ലോകസമാധാനസ്നേഹികള്‍ക്ക്‌ മുമ്പില്‍ വെച്ച പുതിയ മഗ്നാകാര്‍ട്ടയായി പരിണമിച്ചു എന്നതാണു സത്യം; അതാവട്ടെ കഴുകനെ ആട്ടിയോടിച്ച്‌ സൈനികര്‍ക്ക്‌ ബലിയാടാവുന്നതിനേക്കാള്‍ ചാരിതാര്‍ത്ഥ്യമര്‍ഹിക്കുന്നതായിരുന്നു.

strangebeauty said...

ഒരു പക്ഷെ നോക്കി നില്‍ക്കയല്ലാതെ മട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന വെദന ആകാം അദേഹത്തെ ആത്മഹത്യയില്‍ കൊണ്ട് എത്തിച്ചത്